
വേനലവധി തുടങ്ങുബോഴേക്കും റബറ്ത്തോട്ടം മുഴുവന് ഒരു കരിയിലക്കാടായിട്ടുഡാകും.ആ തോട്ടത്തിലാണ് കുട്ടികള് പകലന്തിയോളം കളിക്കുക.തെക്കേ പറമ്ബു നിറയേ കശുമാവുകളാണ്. അടുത്തു തന്നെയാണു തൊഴുത്തും കച്ചിത്തുറുവും. തോട്ടത്തിലേ റബറ്ക്കായ്കള് പെറുക്കിയും അരുകിലെ ജാതിമരം കൈയേറിയും പല കളികളില് മുഴുകി സന്ധ്യ മയങ്ങുന്നതറിയാറില്ല. കിണട്ടുക്കരയില് വെള്ളം കോരി മേലു കഴുകുമ്ബൊള് ഇരുളു വീണ റബറ്ത്തോട്ടത്തിലെക്കു വെറുതേ നോട്ടം പായും. കരിയിലക്കിടയില് അനങ്ങുന്നതു മൂറ്ഖന്നാകുമോ എന്നു.
മിക്കപ്പോഴും അത്താഴം എടുക്കുബൊഴെക്കും ബള്ബ് മിന്നി മിന്നി അണഞ്ഞിട്ടുന്ഠാകും. മെഴുകുതിരി വെട്ടത്തില് ഈച്ചകളെ പായിച്ചും ഒരോ ഉരുള ചോറു കാലിലുരുമിയിരിക്കുന്ന കുറിഞ്ഞിപൂച്ചക്കു പങ്കുവെച്ചും അത്താഴം തീറ്ക്കുമ്ബോഴെക്കും മഴയും തുടങ്ങിയിരിക്കും.
ദൂരെ എവിടെയോ മാക്കാച്ചികളും ചീവീടുകളും ചിലച്ചു തുടങ്ങുമ്ബോള് കുട്ടികളൊക്കെയും മെത്തയില് സ്ഥാനം പിടിച്ചിരിക്കുന്നു. സുഖകരമായ ഉറക്കത്തിലേക്കു വഴുതുമ്ബൊള് കണ്ട സ്വപ്നങ്ങളൊക്കെയും ഇന്നുകളെ കുറിച്ചായിരുന്നു.
ആന്നും ഇന്നും ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി പുജ്ഞിരിയോടെ ഓറ്ക്കുന്ന 2
വരികളുണ്ടു
......നീലാകാശം പീലിവിടറ്ത്തി ....പച്ച പനയോല............
2 comments:
:)
@manu...
thanks for dropping by...:)
Post a Comment